മൃഗ സ്നേഹം അമിതമായാല്‍; വീട്ടില്‍ വളര്‍ത്തുന്ന നായയെ ചുംബിക്കാന്‍ ശ്രമിച്ച യുവതിക്ക് കവിളും ചുണ്ടും മൂക്കും നഷ്ടപ്പെട്ടു

single-img
21 June 2019

മൃഗ സ്നേഹം അമിതമായാല്‍ ഇങ്ങിനെയും സംഭവിക്കാം എന്ന് തെളിയിക്കുകയാണ് ഫ്ലോറിഡ സിറ്റിയില്‍ നടന്ന സംഭവം. സ്വന്തം വീട്ടില്‍ വളര്‍ത്തുന്ന 200 പൗണ്ട് തൂക്കമുള്ള ബുള്‍ മസ്റ്റിഫ് എന്ന വര്‍ഗത്തില്‍പ്പെട്ട നായയെ ചുംബിക്കാന്‍ ശ്രമിച്ച യുവതിക്ക് നഷ്ടമായത് കവിളും ചുണ്ടും മൂക്കുമാണ്.

ജോലിക്ക് പോയശേഷം തിരിച്ചെത്തിയ യുവതിയെ കണ്ടയുടനെ തന്നെ നായ കുരയ്ക്കുകയും അക്രമാസക്തമാവുകയും ചെയ്തു. തുടര്‍ന്ന് നായയെ ശാന്തമാക്കുന്നതിന് ചുംബിക്കാന്‍ ശ്രമിച്ചപ്പോഴാണ് ആക്രമണം ഉണ്ടായത്. അടുത്തെത്തിയ നായ യുവതിയുടെ ചുണ്ടിലും കവിളിലും മൂക്കിലും കടിക്കുകയും അമിതമായി രക്തം വരുകയും ചെയ്തു.

ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും പ്ലാസ്റ്റിക് സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നു ലോക്കല്‍ ഹോസ്പിറ്റലില്‍ നിന്നും ട്രോമ യൂണിറ്റിലേക്ക് മാറ്റി. കഴിഞ്ഞ ആഴ്ചയില്‍ ഫ്ലോറിഡയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെടുത്തി കൊണ്ടു വന്നതാണ് ഈ നായയെ. സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്ന ഡപ്യൂട്ടി പിന്നീട് നായയെ സംരംക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.