വീടിന് തീപിടിച്ചു എന്ന് വ്യാജ സന്ദേശം; പാഞ്ഞെത്തിയ ഫയര്‍ഫോഴ്‌സിനെ അജ്ഞാതന്‍ വട്ടം ചുറ്റിച്ചു

single-img
21 June 2019

വീടിന് തീപിടിച്ചു എന്ന് വ്യാജ സന്ദേശം അയച്ച് സ്ഥലത്ത് പാഞ്ഞെത്തിയ ഫയര്‍ഫോഴ്‌സിനെ അജ്ഞാതന്‍ വട്ടം ചുറ്റിച്ചു. നെയ്യാറ്റിന്‍കരയിലായിരുന്നു സംഭവം. നെയ്യാറ്റിന്‍കര ബാലരാമപുരം സ്പിന്നിങ് മില്ലിന് സമീപത്തെ വിഷ്ണുവിന്റെ വീടിന് തീപിടിച്ചു എന്നാണ് നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്‌സിന് ലഭിച്ച വിവരം.

Support Evartha to Save Independent journalism

സന്ദേശം ലഭിച്ച നമ്പരിലേക്ക് ഉടന്‍ തിരിച്ചു വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. അപ്പോള്‍ തന്നെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും വീടിന് തീ പിടിച്ചിരിക്കുന്നു എന്ന് അറിയിച്ചുകൊണ്ട്‌ വിളി എത്തി. പിന്നെ കൂടുതല്‍ ഒന്നും ആലോചിക്കാതെ ഫയര്‍ഫോഴ്സ് ഉടന്‍ അവിടെ എത്തിച്ചേരുകയാണുണ്ടായത്.

സന്ദേശത്തില്‍ അറിയിച്ച കോട്ടുകാല്‍ കോണം ലക്ഷ്യമാക്കി ഫയര്‍ഫോഴ്‌സിന്റെ രണ്ട് വാഹനങ്ങളാണ് തീ കെടുത്താന്‍ എത്തിയത്. സ്ഥലത്ത് എത്തി തിരക്കിയപ്പോള്‍ അങ്ങനെയൊരു സംഭവം അവിടെങ്ങും നടന്നതായി ആര്‍ക്കും വിവരമില്ല. തിരികെ മടങ്ങിയ ഫയര്‍ഫോഴ്‌സ് സംഘം കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ച് ബാലരാമപുരം പോലീസില്‍ പരാതി നല്‍കി. ഒരു വ്യക്തി മദ്യലഹരിയില്‍ വിളിച്ചു പറഞ്ഞതാണെന്നും അയാളെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചെന്നും പോലീസ് അറിയിച്ചു.