അമിത് ഷായുടെ യോഗാ പരിപാടിയില്‍ മാറ്റിനായി അടിപിടി; ഉപയോഗിച്ച മാറ്റുകള്‍ ആളുകള്‍ എടുത്ത് വീട്ടില്‍ കൊണ്ടുപോയി

single-img
21 June 2019

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഹരിയാനയില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗാ പരിപാടിയില്‍ ഉപയോഗിച്ച മാറ്റുകള്‍ കൊള്ളയടിക്കപ്പെട്ടു. അമിത് ഷായുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവർ തന്നെയാണ് ഗസ്റ്റുകള്‍ക്ക് വേണ്ടി മാറ്റിവെച്ച ചൈനീസ് നിര്‍മ്മിത മാറ്റുകള്‍ എടുത്ത് കൊണ്ട് പോയത്. മാറ്റിനായി ആളുകള്‍ പരസ്പരം അടിപിടി കൂടുന്നതിന്റെ ദൃശ്യങ്ങള്‍ ആജ്തക് ടിവിയാണ് പുറത്തു വിട്ടത്.

പുറത്തുവന്ന ദൃശ്യങ്ങളില്‍ ഒന്നിൽ വീട്ടില്‍ പോയി യോഗ ചെയ്യാനാണ് മാറ്റ് എടുക്കുന്നതെന്ന് ഒരാള്‍ പറയുന്നുണ്ട്. പരിപാടിക്കായി രണ്ടുതരം മാറ്റുകളാണ് ഉപയോഗിച്ചിരുന്നത്. സാധാരണക്കാരായ ആളുകള്‍ക്ക് ഖാദി കൊണ്ടുണ്ടാക്കിയ മാറ്റുകളും വിഐപി വിഭാഗത്തില്‍പെട്ടവർക്ക് മെയ്ഡ് ഇന്‍ ചൈന മാറ്റുകളുമാണ് ഉപയോഗിച്ചത്.