സുപ്രീം കോടതി നടപടികള്‍ മറികടക്കാനാവില്ല; ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന് തടസമുണ്ട്: ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി

single-img
21 June 2019

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരേ കേന്ദ്രസര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതില്‍ നിലവില്‍ തടസമുണ്ടെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്. സുപ്രീം കോടതിയുടെ നടപടികള്‍ മറികടക്കാന്‍ സര്‍ക്കാരിനാവില്ല. എന്നാല്‍ തങ്ങളാല്‍ സാധ്യമായത് ചെയ്യുമെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Support Evartha to Save Independent journalism

ലോക്സഭയില്‍ അവതരിപ്പിച്ച ശബരിമല വിഷയത്തിലെ സ്വകാര്യ ബില്ലില്‍ തല്‍ക്കാലം നിലപാടെടുക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ശബരിമല വിഷയത്തിലെ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. എന്‍ കെ പ്രേമചന്ദ്രനാണ് സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. ശബരിമലയില്‍ സുപ്രീം കോടതി വിധിക്കു മുന്‍പുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്നാണ് ആവശ്യം.