ശബരിമല ഓ‌ർഡിനൻസ് സാധ്യമല്ല; സുപ്രീംകോടതി നടപടികൾ മറികടക്കാൻ കഴിയില്ലെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി

single-img
21 June 2019

ശബരിമല ഓ‌ർഡിനൻസിന് നിലവിൽ തടസമുണ്ടെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്. സുപ്രീംകോടതി നടപടികൾ മറികടക്കാൻ കഴിയില്ലെന്നും എന്നാൽ സാധ്യമായത് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Support Evartha to Save Independent journalism

പ്രമുഖ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല വിഷയത്തിലടക്കം നാല് സ്വകാര്യ ബില്ലുകൾ ഇന്ന് എൻകെ പ്രേമചന്ദ്രൻ എംപി ലോക്‌സഭയിൽ അവതരിപ്പിക്കും.

സുപ്രീംകോടതി വിധിക്ക് മുൻപുള്ള സ്ഥിതി ശബരിമലയിൽ തുടരണമെന്നാണ് ബില്ലിലെ ആവശ്യം.