ഡ്യൂപ്പില്ലാതെ സംഘടനരംഗം; ചിത്രീകരണത്തിനിടെ നടൻ ടോവിനോ തോമസിന് പൊള്ളലേറ്റു

single-img
21 June 2019

പുതിയ സിനിമയില്‍ ഡ്യൂപ്പില്ലാതെ സംഘടനരംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ ടോവിനോ തോമസിന് പൊള്ളലേറ്റു. അപകടം നടന്ന ഉടനെ തന്നെ ടോവിനോയ്ക്ക് വൈദ്യസഹായം എത്തിച്ചെന്നും ആശങ്കപ്പെടാനില്ലെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം നടന്നത്.

നാല് ഭാഗത്തും തീ ഉപയോഗിച്ചുള്ള രംഗമായതിനാല്‍ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കാമെന്ന് സംവിധായകന്‍ പറഞ്ഞെങ്കിലും ടോവിനോ അതിന് സമ്മതിച്ചില്ല. ആദ്യം ഷോട്ട് എടുത്ത് സംവിധായകന്‍ കട്ട് പറഞ്ഞെങ്കിലും രംഗം പൂര്‍ത്തിയാക്കാന്‍ ടോവിനോയ്ക്കായില്ല. അതിനെ തുടര്‍ന്ന് താരം വീണ്ടും അഭിനയിക്കാന്‍ തയ്യാറായി. സംഘട്ടന രംഗം ഷൂട്ട് ചെയ്ത് പൂര്‍ത്തിയായതിന് ശേഷമാണ് പിന്നീട് പിന്‍വാങ്ങിയത്. ഇതിനിടയില്‍ ശരീരത്തില്‍ തീ പടരുകയായിരുന്നു,

നവാഗതനായ സ്വപ്നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. തീവണ്ടി എന്നാ പുതുവത്സര ഹിറ്റിന് ശേഷം ടോവിനോയും സംയുക്താ മോനോനും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.
പ്രശസ്ത നടനും സംവിധായകനുമായ പി ബാലചന്ദ്രന്‍റെതാണ് തിരക്കഥ.