പോലീസ് ആശുപത്രിയിലെത്തിച്ച യുവതി മദ്യലഹരിയില്‍ ആക്രമണം നടത്തി; ഡോക്ടർമാർക്കും നഴ്സുമാർക്കും മര്‍ദ്ദനം

single-img
20 June 2019

പോലീസ് ആശുപത്രിയിൽ എത്തിച്ച രോഗിയായ യുവതിയുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും മർദ്ദനമേറ്റു. ഇവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് വിവരം. മുംബൈയിലുള്ള കാണ്ടിവാലി ശതാബ്ദി ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ആക്രമണത്തെ തുടർന്ന് നാല് മണിക്കൂറോളം ആശുപത്രിയിൽ ഒപി വിഭാഗവും അത്യാഹിത വിഭാഗവും പ്രവർത്തിച്ചില്ല.

Doante to evartha to support Independent journalism

ഹിമാനി ശർമ്മ എന്നാണ് യുവതിയുടെ പേര്. ബങ്കുർ നഗർപോലീസ് സ്റ്റേഷനിൽ നിന്നും എത്തിച്ച ഇവരുടെ രോഗമെന്ന കാര്യം വ്യക്തമല്ല. ആശുപത്രിയിൽ മെഡിക്കൽ ചെക്കപ്പിന് വേണ്ടിയാണ് എത്തിച്ചത്. ഇവരെ പരിശോധിക്കേണ്ട ഡോക്ടർ ശുചിമുറിയിൽ പോയതിനാൽ ചികിത്സ ലഭ്യമായില്ല. തുടർന്ന് കുപിതയായ യുവതി മുറിയിലുണ്ടായിരുന്ന നഴ്സുമാരെയും മറ്റ് ഡോക്ടർമാരെയും ജീവനക്കാരെയും ആക്രമിക്കുകയായിരുന്നു. ഇതിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പോലീസ് ഇക്കാര്യത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.