പ്രണയത്തിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനികള്‍ വിവാഹിതരാകാൻ തീരുമാനിച്ചപ്പോൾ എതിർപ്പുമായി വീട്ടുകാർ; സംരക്ഷണം ആവശ്യപ്പെട്ട് യുവതികള്‍ പരാതി നല്‍കി

single-img
20 June 2019

ദീർഘകാലത്തെ പ്രണയശേഷം വിവാഹിതരാകാൻ തീരുമാനിച്ചപ്പോൾ വീട്ടുകാരില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് ലെസ്‍ബിയന്‍ ദമ്പതികള്‍ പോലീസ് സംരക്ഷണം തേടി. ഇരുവരോടും വിവാഹിതരായാല്‍ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു വീട്ടുകാരുടെ ഭീഷണി. തുടർന്നാണ് ബുധനാഴ്ച യുവതികള്‍ പോലീസില്‍ പരാതി നല്‍കി.

പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് രണ്ടു യുവതികളുടെയും മാതാപിതാക്കളെയും ബന്ധുക്കളെയും വിളിച്ച് സംസാരിച്ചു. യുവതികളെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കരുതെന്ന് മാതാപിതാക്കളോട് നിര്‍ദ്ദേശിച്ചതായി എഎസ്‍പി രാജേഷ് ശ്രീവാസ്തവ പറഞ്ഞു. മാത്രമല്ല, പോലീസ് പൊലീസ് സംരക്ഷണം ഉറപ്പുനല്‍കി യുവതികളെ തിരികെ വീട്ടിലേക്ക് അയച്ചെന്നും എഎസ്‍പി പറഞ്ഞു. യുപിയിലെ ഗാസിയാബാദിലെ ഒരു കോളേജിലാണ് രണ്ട് യുവതികളും പഠിച്ചിരുന്നത്.