യുപിയില്‍ പോലീസ് റെയ്ഡിൽ പിടിച്ചെടുത്ത 486 പെട്ടി മദ്യം കാണാനില്ല

single-img
20 June 2019

യുപിയില്‍ പോലീസിന്റെ സംരക്ഷണത്തിലായിരുന്ന മദ്യക്കുപ്പികൾ മോഷണം പോയി. റെയ്ഡില്‍ പിടിച്ചെടുത്ത 486 പെട്ടി മദ്യക്കുപ്പികളാണ് കാണാതായത്. യുപിയിലെ തിത്താവി പോലീസ് സ്റ്റേഷനില്‍ സ്ട്രോങ് റൂമിലായിരുന്നു മദ്യത്തിന്റെ പെട്ടികൾ സൂക്ഷിച്ചിരുന്നത്. പ്രദേശത്ത്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തതാണ് ഇത്രയേറെ മദ്യക്കുപ്പികൾ.

കഴിഞ്ഞ ബുധനാഴ്ച സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് കുമാർ മദ്യക്കുപ്പികൾ കാണാനില്ലെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഒരു ക്രിമിനൽ കേസിൽ ഉൾപ്പെട്ട ഒരു പ്രതിയിൽ നിന്ന് പിടിച്ചെടുത്ത 9 എംഎം പിസ്റ്റളും സ്റ്റേഷനിൽ നിന്ന് കാണാതെ പോയിരുന്നു. മദ്യത്തിന്റെ പെട്ടികൾ കാണാതായ സംഭവത്തിൽ സ്ട്രോങ് റൂമിന്റെ സംരക്ഷണ ചുമതലയിലുണ്ടായിരുന്ന ജഗ്ബീർ സിംഗ് എന്ന പോലീസുകാരനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.