ട്രാഫിക് നിയമ ലംഘനത്തില്‍ പോലീസ് കണ്ടുകെട്ടുന്ന വാഹനങ്ങള്‍ വീട്ടില്‍ തന്നെ സൂക്ഷിക്കാം; തീരുമാനവുമായി ഷാര്‍ജ ആഭ്യന്തര മന്ത്രാലയം

single-img
20 June 2019

ട്രാഫിക് നിയമ ലംഘനങ്ങളില്‍ പോലീസ് കണ്ടുകെട്ടുന്ന വാഹനങ്ങള്‍ ഇനി മുതല്‍ വീട്ടില്‍ തന്നെ സൂക്ഷിക്കാം. ഇതിനുള്ള സംവിധാനവുമായി രംഗത്തെത്തിയിരിക്കുന്നത് ഷാര്‍ജ ആഭ്യന്തര മന്ത്രാലയമാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ സംവിധാനം നടപ്പാക്കിത്തുടങ്ങിയെന്ന് ഷാർജ പോലീസ് അറിയിച്ചു.വീട്ടില്‍ സൂക്ഷിച്ചാലും നിയമലംഘനങ്ങളില്‍ കണ്ടുകെട്ടുന്ന വണ്ടിക്കുള്ളിൽ ഘടിപ്പിക്കുന്ന ട്രാക്കി൦ഗ് ഉപകരണം വണ്ടി അനങ്ങിയാല്‍ പോലീസിന് മുന്നറിയിപ്പ് നൽകും.

സ്റ്റേഷനില്‍ ആണെങ്കിലും വണ്ടി പിടിച്ചുവെക്കുന്ന കാലാവധി കഴിയുന്നത് വരെ ഇത് തുടരുമെന്ന് ഷാർജ ട്രാഫിക് ആൻഡ് പെട്രോൾ വിഭാഗം ആക്ടി൦ഗ് ഡയറക്ടർ ഹമദാൻ അൽ ബദവി പറഞ്ഞു. വീട്ടില്‍ സൂക്ഷിക്കുമ്പോഴും ഈ വണ്ടി ഉപയോഗിക്കാതിരിക്കാന്‍ നമ്പർ പ്ളേറ്റും അഴിച്ചു മാറ്റി വയ്ക്കും. വാഹനത്തിന്റെ നമ്പർ ഇക്കാലയളവിൽ ഫെഡറൽ തലത്തിലുള്ള നിയമ ലംഘനങ്ങളുടെ പട്ടികയിൽ ഉണ്ടാകുകയും ചെയ്യും.

നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്ക് കർശനമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. എന്നാല്‍ ഗുരുതരമായ ട്രാഫിക് നിയമലംഘങ്ങൾ നടത്തിയവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.