ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ചൂടുള്ള രാജ്യമായി കുവൈറ്റ്

single-img
20 June 2019

ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ സ്ഥലങ്ങളുടെ പട്ടിക ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യുഎംഒ) പുറത്തുവിട്ടു. കുവൈറ്റിലാണു കൂടുതല്‍ ചൂട് അനുഭവപ്പെട്ടതെന്നാണു വര്‍ഷങ്ങള്‍ നീണ്ട പഠനത്തിലെ കണ്ടെത്തല്‍. രണ്ടാം സ്ഥാനം പാക്കിസ്ഥാനാണ്.

129 ഡിഗ്രി ഫാരന്‍ഹീറ്റാണ് (53.9 ഡിഗ്രി സെല്‍ഷ്യസ്) 2016 ജൂലൈ ഒന്നിനു കുവൈത്തിലെ മിട്രിബായില്‍ രേഖപ്പെടുത്തിയ താപനില. 76 വര്‍ഷത്തിനിടയില്‍ ലോകത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. തൊട്ടുപിന്നിലുള്ള പാക്കിസ്ഥാനിലെ തര്‍ബറ്റില്‍ 128.7 ഡിഗ്രി ഫാരന്‍ഹീറ്റും (53.7 ഡിഗ്രി സെല്‍ഷ്യസ്).

അതേസമയം കുവൈറ്റില്‍ കഠിനമായ ചൂട് തുടരുകയാണ്. സൂര്യാഘാതമേറ്റ് കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിരുന്നു. പകല്‍സമയത്ത് പുറംപണി ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെല്ലാം കനത്ത ചൂട് തുടരുകയാണ്. കുവൈത്ത് കഴിഞ്ഞാല്‍ സൗദിയിലാണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തുന്നത്.