ഹിമാചലില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു; 35 പേര്‍ക്ക് പരിക്ക്

single-img
20 June 2019

ഹിമാചൽ പ്രദേശ്‌ സ്വകാര്യ ബസ് കൊക്കയിലേക്ക് വീണ് 25 മരണം. ഏകദേശം അന്‍പതോളം പേർ ബസിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കുളു ജില്ലയിലെ ബഞ്ചാറിലാണ് അപകടമുണ്ടായത്. ബഞ്ചാറിൽ നിന്ന് ഗഡഗുഷാനിയിലേക്ക് പോകവേയാണ് ബസ് അപകടത്തിൽ പെട്ടത്. ഇപ്പോഴും രക്ഷാ പ്രവർത്തനം തുടരുകയാണെന്ന് കുളു എസ്പി ശാലിനി അഗ്നിഹോത്രി അറിയിച്ചു.

Doante to evartha to support Independent journalism

മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍പെടുമ്പോള്‍ ബസിന്റെ മുകളിലടക്കം യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. കുളുവില്‍ ബഞ്ജാറില്‍ HP 66- 7065 രജിസ്ട്രേഷന്‍ നമ്പറുള്ള സ്വകാര്യ ബസ് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് കുളു എസ് പി ശാലിനി അഗ്നിഹോത്രി പറഞ്ഞു. ഇതുവരെ 15 മൃതശരീരങ്ങള്‍ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.