യോഗിയേയും മോഹന്‍ ഭഗവതിനേയും വിമര്‍ശിച്ച ഹര്‍ദ് കൗറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

single-img
20 June 2019

ആര്‍.എസ്.എസിനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച ബ്രിട്ടനില്‍ താമസിക്കുന്ന ഇന്ത്യന്‍ ഗായിക ഹര്‍ദ് കൗറിനെതിരെ ദേശദ്രോഹം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. അഭിഭാഷകനും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ വാരാണസി സ്വദേശി ശശാങ്ക് ശേഖറിന്റെ പരാതിയിലാണ് നടപടിയെന്ന് എസ്.എച്ച്.ഒ വിജയ് പ്രതാപ് സിങ് പറഞ്ഞു.

124 എ (ദേശദ്രോഹം), 153 എ (മതാടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതക്ക് വഴിവെക്കല്‍), 500 (അപകീര്‍ത്തിപ്പെടുത്തല്‍), 503 (പ്രകോപനം സൃഷ്ടിക്കല്‍) എന്നീ വകുപ്പുകളും ഐ.ടി നിയമത്തിലെ 66ാം വകുപ്പും തരണ്‍ കൗറിനെതിരെ വാരണസി പൊലീസ് ചുമത്തിയിട്ടുണ്ട്.

യോഗിയെ ‘ഓറഞ്ച് ബലാത്സംഗക്കാരന്‍’ എന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെ’ഭീകരവാദിയും വംശീയവാദിയും’ എന്നുമാണ് ഹര്‍ദ് കൗര്‍ വിളിച്ചത്. മുംബൈ ഭീകരാക്രമണമടക്കം രാജ്യത്തെ എല്ലാ ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലും ആര്‍.എസ്.എസ് ആണെന്നും കൗര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ചിത്രവും എസ്.എം. മുശ്രിഫ് എഴുതിയ ഏറെ വിവാദമായ ‘കര്‍ക്കരെയെ കൊന്നതാര്’ എന്ന പുസ്തകത്തിന്റെ കവര്‍ചിത്രവും അവര്‍ പോസ്റ്റ് ചെയ്തിരുന്നു.