ക്ലാസില്‍ 10 മിനിറ്റ് താമസിച്ചെത്തിയ വിദ്യാര്‍ഥികളെ പൊതിരെതല്ലി അധ്യാപകന്‍

single-img
20 June 2019

ജമ്മു കാശ്മീരിലെ ദോഡ ജില്ലയിൽ ക്ലാസിൽ താമസിച്ചെത്തിയതിന് വിദ്യാർഥികൾക്ക് അധ്യാപകന്റെ ക്രൂരമർദനം. 10 മിനിറ്റ് താമസിച്ച് സ്‌കൂളിലെത്തിയ വിദ്യാർഥികളെ അധ്യാപകൻ ചൂരൽകൊണ്ട് ക്രൂരമായി അടിക്കുകയായിരുന്നു. ഗുജ്ജാർ ബേക്കർവാൾ ഹോസ്റ്റൽ ക്ലാസ് മുറിയിലാണ് സംഭവം.

താമസിച്ചെത്തിയതിന് വിദ്യാർഥികളെ കൂട്ടത്തോടെ തലകുനിച്ച് നിർത്തിയാണ് നിർദാക്ഷണ്യം തല്ലിയത്. മുറിപ്പാടുകളുമായി കുട്ടികളുടെ ചിത്രങ്ങൾ വാർത്ത ഏജൻസി എഎൻഐ പുറത്തുവിട്ടിട്ടുണ്ട്. അധ്യാപകൻ കുറ്റം സമ്മതിച്ചതായി ചൈൽഡ് ലൈൻ വിഭാഗം കോർഡിനേറ്റർ പറഞ്ഞു.

അധ്യാപകനോടു ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം കർശന നടപടി എടുക്കുമെന്നും കോർഡിനേറ്റർ അറിയിച്ചു.