സൗദിയില്‍ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ വധശിക്ഷക്ക് വിധേയമാക്കി

single-img
19 June 2019

സൗദിയിൽ മൂന്ന് വയസ്സുകാരി ബാലികയെ പീഡിപ്പിച്ച പ്രതിയെ വധശിക്ഷക്ക് വിധേയമാക്കി. സൗദി പൗരനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള പിഞ്ചു ബാലികയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്നതായിരുന്നു കേസ്.

Support Evartha to Save Independent journalism

ക്രിമിനൽ കോടതിയുടെ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതിനെ തുടർന്നാണ് നിയമം അനുശാസിക്കുന്ന ശിക്ഷ നടപ്പാക്കാൻ രാജകൽപന വരികയും ചൊവ്വാഴ്ച രാവിലെ ബുറൈദയിൽ വെച്ച് വധശിക്ഷക്ക് വിധേയമാക്കുകയും ചെയ്തതെന്ന് സൗദിആഭ്യന്തര മന്ത്രാലയം അറിയിച്ചു.