രാഹുൽ ഗാന്ധി യോഗ ചെയ്യാത്തതാണ് തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെ തോൽവിക്ക് കാരണം; കണ്ടെത്തലുമായി ബാബ രാംദേവ്

single-img
19 June 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ടാണ് പരാജയപ്പെട്ടത് എന്ന് കോൺഗ്രസ്ഈ പരിശോധിക്കവേ ഉത്തരവുമായി യോഗ ഗുരു ബാബ രാംദേവ്. ഈ മാസം 21 ന് അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. കോണ്‍ഗ്രസ് പരാജയപ്പെട്ട കാരണം പറയുന്നതിന് തൊട്ടുമുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയാണ് ബാബ രാംദേവ് സംസാരിച്ചത്. തുടര്‍ന്ന് രാഹുൽ ഗാന്ധി യോഗ ചെയ്യാത്തതാണ് കോൺഗ്രസിന്റെ തോൽവിക്ക് പിന്നിലെ യഥാർത്ഥ കാരണമെന്നും അദ്ദേഹം പറഞ്ഞു.

Support Evartha to Save Independent journalism

“പ്രധാനമന്ത്രി മോദിജി പരസ്യമായി യോഗ ചെയ്യുന്നു. മുന്‍ പ്രധാനമന്ത്രിമാരായിരുന്ന ജവഹർലാൽ നെഹ്റുവും ഇന്ദിരാ ഗാന്ധിയും സ്ഥിരമായി യോഗ ചെയ്യുന്നവരായിരുന്നു. എന്നാല്‍ അവരുടെ പിന്ഗാമിയായ രാഹുൽ ഗാന്ധി യോഗ ചെയ്യുന്നില്ല. അതുകൊണ്ടാണ് രാഹുലിന്റെ രാഷ്ട്രീയം തോറ്റുപോയത്.- രാംദേവ് പറഞ്ഞു.

ഇതേ രാംദേവ് തന്നെ ഒരു വർഷം മുൻപ് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും സ്ഥിരമായി യോഗ ചെയ്യുന്നവരാണെന്ന പ്രസ്താവനയും നടത്തിയിരുന്നു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇത്തരത്തിലുള്ള പ്രസ്താവന. താന്‍ രാഹുൽ ഗാന്ധിയുമായി നല്ല സൗഹൃദത്തിലാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.