മസാല ബോണ്ട്: ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി

single-img
19 June 2019

കൊച്ചി: മസാല ബോണ്ടിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം സ്വദേശിയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ എം ആര്‍ രഞ്ജിത്ത് കാര്‍ത്തികേയന്‍ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

Support Evartha to Save Independent journalism

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആക്ടിലെ ഭേദഗതി നിയമ വിരുദ്ധമാണെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഡ്വ.മാത്യു കുഴല്‍ നാടന്‍ വാദിച്ചു. ഈ വാദം അടിസ്ഥാന രഹിതമാണെന്ന് കോടതി പറഞ്ഞു. തുടര്‍ന്നാണ് ഹര്‍ജി തള്ളി ഉത്തരവായത്.

സര്‍ക്കാരിന് വേണ്ടി സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ (നികുതി) സി ഇ ഉണ്ണികൃഷ്ണന്‍ ഹാജരായി.