മലപ്പുറത്ത് ടിപ്പർ ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു; ഓടിയെത്തിയ സഹോദരൻ കുഴഞ്ഞുവീണു മരിച്ചു

single-img
19 June 2019

കാൽനടയാത്രക്കാരൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ട വാർത്തയറിഞ്ഞ് സ്ഥലത്തെത്തിയ സഹോദരൻ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം കോട്ടക്കൽ എടരിക്കോട് പണിക്കർപടിയിലാണ് സംഭവം.

ലോറി റോഡിന്റെ ഒരുവശത്തേക്കു പാഞ്ഞുകയറിയാണ് ക്ലാരി പരുത്തിക്കുന്നൻ അബ്ദുൽ മജീദ് (45) അപകടത്തിൽപ്പെട്ടത്. ശബ്ദം കേട്ട് ഓടിവന്ന സഹോദരൻ മുസ്തഫ (50) അപകടം കണ്ട് കുഴഞ്ഞുവീണ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ലോറിക്കടിയിൽനിന്ന് പുറത്തെടുത്ത് അബ്ദുൽ മജീദിനെ ആശുപത്രിലെത്തിച്ചെങ്കിലും ഒരു മണിക്കൂറിനു ശേഷം മരിച്ചു.