സിഗരറ്റ് വാങ്ങാനെത്തിയ യുവാക്കൾ കടയുടമയായ വൃദ്ധയുടെ മാലപൊട്ടിച്ചു കടന്നു: ദൃശ്യങ്ങൾ പൊലീസിന്

single-img
19 June 2019

തിരുവനന്തപുരം: സിഗരറ്റ് വാങ്ങാനെത്തിയ യുവാക്കൾ കടയുടമയായ വയോധികയുടെ മാല പിടിച്ച് പറിച്ച് കടന്നു. ഊരുട്ടമ്പലം  ഇശലികോട് ദേവി വിലാസത്തിൽ സരോജിനിയമ്മ(80) യുടെ ഒന്നര പവൻ തൂക്കം വരുന്ന മാലയാണ് ബൈക്കിലെത്തിയ പിടിച്ച് പറി സംഘം കൊണ്ടുപോയത്.

രാവിലെ ഏഴരയോടെയാണ് സംഭവം. ഊരുട്ടമ്പലം ഗോവിന്ദമംഗലം റോഡിലൂടെ പലവട്ടം ബൈക്കിൽ കറങ്ങിയ യുവാക്കൾ സരോജിനിയമ്മയുടെ തട്ടുകടയ്ക്ക് മുന്നിലെത്തുകയും പിന്നിലിരുന്നയാൾ ഇറങ്ങി സിഗരറ്റ് വാങ്ങുകയുമായിരുന്നു.

പിന്നീട് കത്തിക്കാൻ ലൈറ്റർ ആവശ്യപ്പെട്ടു. പണം നൽകിയപ്പോൾ ചില്ലറയില്ലെന്ന് സരോജിനിയമ്മ അറിയിച്ചു.ചില്ലറയുമായി വീണ്ടുമെത്തി.സിഗരറ്റിന്റെ പണം വാങ്ങാൻ സരോജിനിയമ്മ ശ്രമിക്കുന്നതിനിടെ മാലപൊട്ടിച്ച് കടക്കുകയായിരുന്നു.മാറനല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.മോഷ്ടാക്കൾ പോയ റോഡരികിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

കടപ്പാട്: മനോരമ