ബിനോയ് കോടിയേരി ഡിഎന്‍എ ടെസ്റ്റിന് തയ്യാറാണോയെന്ന് ബി ഗോപാലകൃഷ്ണന്‍

single-img
19 June 2019


ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ കോടിയേരി രാജി വെച്ച് മാന്യത കാണിക്കണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. പരാതിക്കാരിയായ സ്ത്രീയെ ബിനോയ് ഏറ്റെടുക്കണമെന്നും അത് വഴി നവോത്ഥാനം നടപ്പാക്കണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പിണറായിയും വി എസും മറുപടി പറയണം. ബിനോയ് ഡിഎന്‍എ ടെസ്റ്റിന് തയ്യാറാണോ എന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു.

പരാതിയില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി, മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. ഇരയെ പീഡിപ്പിക്കാനാണ് ബിനോയിയുടെ പരാതിയില്‍ കേസ് എടുക്കാന്‍ പോകുന്നതെന്നും കോടിയേരിയുടെ മകനെ സംരക്ഷിക്കാനാണ് ബ്ലാക്ക്‌മെയില്‍ പരാതി കൊടുത്തതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.