പൈലറ്റ് ഭക്ഷണം കഴിച്ച പാത്രം കഴുകുന്നതിനെച്ചൊല്ലി തര്‍ക്കം: എയര്‍ ഇന്ത്യ വിമാനം വൈകിയത് ഒരു മണിക്കൂര്‍

single-img
19 June 2019


Support Evartha to Save Independent journalism

പൈലറ്റിന്റെ ചോറ്റുപാത്രം കഴുകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബംഗളൂരു-കൊല്‍ക്കത്ത എയര്‍ ഇന്ത്യ വിമാനം വൈകിയത് ഒരു മണിക്കൂറിലേറെ. ബംഗളൂരു വിമാനത്താവളത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പായി തന്റെ ചോറ്റുപാത്രം കഴുകാന്‍ ക്യാപ്റ്റന്‍ സഹജീവനക്കാരനോട് നിര്‍ദേശിക്കുകയായിരുന്നു.

എന്നാല്‍, ഈ നിര്‍ദേശം സഹജീവനക്കാരന്‍ നിരസിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ കോക്പിറ്റിനകത്ത് ചൂടേറിയ വാക്കുതര്‍ക്കമുണ്ടായി. ടേക്ക് ഓഫിനൊരുങ്ങിയ വിമാനത്തില്‍ യാത്രക്കാരുടെ മുന്നില്‍വെച്ചായിരുന്നു വാഗ്വാദം. തര്‍ക്കം രൂക്ഷമായതോടെ യാത്രക്കാരും ഭയചകിതരായി.

ഒടുവില്‍ സഹപ്രവര്‍ത്തകര്‍ ഇടപെട്ട് രംഗം ശാന്തമാക്കിയ ശേഷം ഒരു മണിക്കൂറും 17 മിനുറ്റും വൈകിയാണ് വിമാനം പറന്നുയര്‍ന്നത്. സംഭവം സ്ഥിരീകരിച്ച എയര്‍ ഇന്ത്യ അധികൃതര്‍ വിശദാംശങ്ങള്‍ അന്വേഷിക്കുകയാണ്.