‘ആടൈ’ ടീസറിൽ ബോൾഡ് ആയി അമലാ പോൾ

single-img
19 June 2019

അമല പോള്‍ കേന്ദ്രകഥാപാത്രമാകുന്ന രത്നകുമാറിന്റെ ‘ആടൈ’ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. ടീസറില്‍ അർദ്ധനഗ്നയായാണ് നടി എത്തുന്നത്. കരൺ ജോഹറാണ് ടീസർ റിലീസ് ചെയ്തത്.

Support Evartha to Save Independent journalism

അമല പോളിന്റെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷമാകും ആടൈയിലേത്.  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ടോയ്‌ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന കഥാപാത്രമായാണ് അമല പ്രത്യക്ഷപ്പെട്ടത്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ആണ്. വയലൻസ് രംഗങ്ങളുടെ അതിപ്രസരമാണ് എ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാരണമായത്.

‘ആടൈ അസാധാരണമായ തിരക്കഥയാണ്. മനുഷ്യവികാരങ്ങളുടെ പല അവസ്ഥാന്തരങ്ങളെ അഭിനേതാവ് എന്ന നിലയിൽ ഈ ചിത്രത്തിലൂടെ കൊണ്ടുവരാനാകും. കാമിനി എന്നാണ് ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആ കഥാപാത്രത്തിന്റെ സങ്കീർണതയില്‍ എനിക്ക് മാത്രമല്ല സുഹൃത്തുക്കൾക്കും പരിഭ്രമമുണ്ട്.’

അമല പോൾ പറയുന്നു.

ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം രത്‌നകുമാറാണ് സംവിധാനം ചെയ്യുന്നത്. കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥകേട്ട് മറ്റ് പ്രോജക്ടുകള്‍ വേണ്ടെന്നു വച്ചിട്ടാണ് ആടൈ സ്വീകരിച്ചതെന്ന് നേരത്തെ അമല പോള്‍ പറഞ്ഞിരുന്നു.

‘നിങ്ങളോട് ചെയ്യപ്പെട്ട കാര്യങ്ങളോട് നിങ്ങൾ ചെയ്യുന്നതെന്താണോ അതാണ് സ്വാതന്ത്ര്യം’ എന്ന ഴോൺ പോൾ സാർത്രിന്റെ വാചകം ടീസറിൽ എഴുതിക്കാണിക്കുന്നുണ്ട്.

കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്. വി. സ്റ്റുഡിയോസ് നിർമാണം.