നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

single-img
18 June 2019

Doante to evartha to support Independent journalism

ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. യുവതിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ നടന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്.

വിനായകന്‍ സംസാരിച്ച ഫോണ്‍ റെക്കോര്‍ഡ് പൊലീസിന് മുന്നില്‍ യുവതി ഹാജരാക്കിയിരുന്നു. കല്‍പ്പറ്റ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഐപിസി 506, 294 ബി, കെപിഎ 120, 120 ഒ എന്നീ വകുപ്പുകള്‍ പ്രകാരണാണ് കേസെടുത്തിരിക്കുന്നത്.

കോട്ടയം പാമ്പാടി സ്വദേശിനിയായ യുവതിയാണ് വിനായകനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു ദളിത് ആക്ടിവിസ്റ്റ് പരാതിപ്പെട്ടത്.

നേരത്തെ ഫേസ്ബുക്ക് കുറിപ്പില്‍ യുവതി ഇക്കാര്യം വിശദമാക്കിയിരുന്നു. ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്തിട്ടുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു. നടിയ്‌ക്കൊപ്പം നിലകൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്.

പരിപാടിക്ക് വിളിച്ച തന്നോട് കൂടെ കിടക്കാമോ എന്നും നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല എന്നുമായിരുന്നു യുവതി ഫേസ്ബുക്കില്‍ കുറിച്ചത്.