മട്ടാഞ്ചേരിയിലെ മൃഗാശുപത്രി വളപ്പില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

single-img
18 June 2019

കൊച്ചിയില്‍ മട്ടാഞ്ചേരിയിലെ മൃഗാശുപത്രി വളപ്പില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ഇവിടെ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എത്തിയ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് സംഭവം കണ്ടത്.

Support Evartha to Save Independent journalism

ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ തലയോട്ടിയാണെന്ന് മനസ്സിലായി. ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്ററിനു സമീപമുള്ള മാവിനോട് ചേര്‍ന്ന് മണ്ണിട്ടു മൂടിയ നിലയിലായിരുന്നു തലയോട്ടി. ഉദ്യോഗസ്ഥര്‍ ഉടന്‍ സംഭവം അറിയിച്ചതിനെ തുടര്‍ന്ന് മട്ടാഞ്ചേരി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധര്‍ തലയോട്ടി പരിശോധിച്ചു. ഈ തലയോട്ടിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും സംഭവത്തില്‍ കേസെടുത്ത് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.