സത്യപ്രതിജ്ഞയ്ക്കിടെ ബി.ജെ.പി എം.പി സണ്ണി ഡിയോളിന് പറ്റിയത് വന്‍ അബദ്ധം: വീഡിയോ

single-img
18 June 2019

പാര്‍ലമെന്റില്‍ സ്ത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ഗുരുദാസ്പൂരില്‍ നിന്നുള്ള ബി.ജെ.പി എം.പി സണ്ണി ഡിയോളിന് നാക്കുപിഴച്ചു. ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ‘അപ്‌ഹോള്‍ഡ്’ എന്ന വാക്കിനു പകരം വിത്ത്‌ഹോള്‍ഡ്’ എന്ന വാക്ക് ഉച്ഛരിച്ചതാണ് സണ്ണി ഡിയോളിന് വിനയായത്.

രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കും എന്നു പറയേണ്ടതിനു പകരം അഖണ്ഡതയും പരമാധികാരവും തടഞ്ഞുവെക്കുമെന്ന് പറഞ്ഞ് പോകുകയായിരുന്നു. പിഴവു മനസിലാക്കിയ അദ്ദേഹം ഉടന്‍ അത് തിരുത്തി അപ്‌ഹോള്‍ഡ് എന്നു പരാമര്‍ശിക്കുകയും ചെയ്തു.