‘രോഗിയെപ്പോലെയായി’; കീര്‍ത്തി സുരേഷിനെതിരെ നടി ശ്രീ റെഡ്ഡി

single-img
18 June 2019

കീര്‍ത്തി സുരേഷിനെതിരെ വിമര്‍ശനവുമായി തെലുങ്ക് നടി ശ്രീ റെഡ്ഡി. ഫേസ്ബുക് പോസ്റ്റിലാണ് ശ്രീ റെഡ്ഡി കീര്‍ത്തിക്കെതിരെ പരാമര്‍ശവുമായി എത്തിയിരിക്കുന്നത്. ‘കീര്‍ത്തിയും ഞാനും ഒരേ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുകയായിരുന്നു. ഞാന്‍ ഉള്‍പ്പെടയുള്ളവര്‍ അവരെ തിരിച്ചറിഞ്ഞില്ല. എല്ലാരും സെല്‍ഫി എടുക്കാന്‍ എന്നോട് സംസാരിച്ചു കൊണ്ടേയിരുന്നു. ശരീരഭാരം കുറച്ചതില്‍ പിന്നെ അവളെ കണ്ടാല്‍ ഒരു രോഗിയെപ്പോലുണ്ട്. മഹാനടി ഒരു സംവിധായകന്റെ മികവാണ്, അവളുടെ കഴിവല്ല. സായ് പല്ലവി മികച്ചതാണ്.’ ഇതാണ് ഫേസ്ബുക് പോസ്റ്റ്.

ശ്രീ റെഡ്ഡിക്കെതിരെ കീര്‍ത്തിയുടെ ആരാധകര്‍ കടുത്ത ഭാഷയില്‍ തന്നെയാണ് മറുപടി നല്‍കുന്നത്. മീ ടൂ ആരോപണങ്ങള്‍ കൊണ്ട് വാര്‍ത്തയില്‍ നിറഞ്ഞ താരമാണ് ശ്രീ റെഡ്ഡി.