റാഗിങ്ങ്: മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മർദ്ദനം

single-img
18 June 2019

റാഗിങ്ങിനെ തുടര്‍ന്ന്‍ മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. ജില്ലയിലെ മലയോരമേഖലലയായ വണ്ടൂരിലെ സ്‌കൂളിലെ വിദ്യാർത്ഥിക്കാണ് സീനിയര്‍മാരുടെ മർദനമേറ്റത്. ശരീരത്തില്‍ മുഴുവന്‍ പാടുകളുമായി വിദ്യാർത്ഥിയെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ 4 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു.

ത്വക്കിലെ അലർജി മൂലം കഴുത്തിലുണ്ടായ പാട് മറയ്ക്കാൻ വിദ്യാർത്ഥി ഷർട്ടിന്റെ കോളർ ബട്ടൺ ഇട്ടിരുന്നതായി പിതാവ് പറഞ്ഞു. ഉച്ചയായപ്പോള്‍ പ്ലസ് ടു വിദ്യാർത്ഥികൾ എത്തി ഇത് ബലമായി അഴിപ്പിച്ചു. ഈ കാര്യം കുട്ടി അധ്യാപകരെ അറിയിച്ചതിന്റെ പ്രതികാരമായി 4 വിദ്യാർത്ഥികളും ചേർന്ന് മൈതാനത്തുവച്ച് മർദിച്ചു. നിലത്ത് ഇട്ടു ചവിട്ടിയതിനെത്തുടർന്ന് കൈ ഒടിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.