കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ തെരുവില്‍ കഴിഞ്ഞ സഹോദരന്‍ ജയചന്ദ്രന്‍ അന്തരിച്ചു

single-img
18 June 2019

കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ അന്തരിച്ചു. കൊടുങ്ങല്ലൂരില്‍ തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ മാസം സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം.

Support Evartha to Save Independent journalism

കവിയുടെ സഹോദരന്‍ തെരുവില്‍ ജീവിക്കുന്നത് വലിയ വാര്‍ത്തയായിരുന്നു. വളരെ നാളുകളായി ഭക്ഷണം കഴിക്കാതെ അവശനായ ഇയാളെ പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നും നിന്നും ജീവകാരുണ്യ പ്രവര്‍ത്തകനായ സന്ദീപ് പോത്താനി, സല്‍മ സജിന്‍ എന്നിവര്‍ ചേര്‍ന്ന് പുല്ലൂറ്റ് വെളിച്ചം എന്ന അഗതിമന്ദിരത്തില്‍ എത്തിക്കുകയും പിന്നീട് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട് വിട്ടുപോയ ജയചന്ദ്രനും ചുള്ളിക്കാടും ബന്ധമുണ്ടായിരുന്നില്ല. വാര്‍ത്തകളിലൂടെ വിവരം അറിഞ്ഞ് ചുള്ളക്കാട് അഗതിമന്ദിരത്തില്‍ എത്തുകയും സാമ്പത്തിക സഹായം നല്‍കിയ ശേഷം മടങ്ങുകയും ചെയ്തിരുന്നു. വളരെക്കാലം പറവൂരില്‍ താമസിച്ചിരുന്ന ഇയാള്‍ അവിവാഹിതനാണ്.