മുഹമ്മദ് മുർസി വിചാരണയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു

single-img
18 June 2019

മുന്‍ ഈജിപ്ത് പ്രസിഡന്റും മുസ്‍ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സി അന്തരിച്ചു. കോടതി നടപടികൾക്കിടെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. 67 വയസായിരുന്നു.

പട്ടാള ഭരണകൂടത്തിന്റെ തടവിലുള്ള മുര്‍സിയെ കോടതിയില്‍ വിചാരണക്കായി ഹാജരാക്കിയിരുന്നു. കുഴഞ്ഞുവീണയുടൻ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

പശ്ചിമേഷ്യയില്‍ സംഭവിച്ച മുല്ലപ്പൂ വിപ്ലവാന്തരം ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണാധികാരിയാണ് മുര്‍സി. ചുമതലയേറ്റ് ഒരു വര്‍ഷത്തിനു ശേഷമുണ്ടായ പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ സൈന്യം അധികാരത്തില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. 2013 ജൂലൈ നാലിനാണ് മുർസിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി തടവിലാക്കിയത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടത്തിയെന്ന് ആരോപിച്ച് പട്ടാള ഭരണത്തിന് കീഴില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി തടവ് ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുകയാണ് മുര്‍സി.