അറബിയുടെ ബാധ്യതകള്‍ ഏറ്റെടുത്ത വ്യവസായപ്രമുഖന് കുഴിക്കൂറ് ചമയം അടക്കം ഇതും ഏറ്റെടുക്കാം: കെ സുരേന്ദ്രൻ

single-img
18 June 2019

വിവാഹവാഗ്ദാനം നല്‍കി ബിനോയി കോടിയേരി ലൈംഗികമായി പീഡിപ്പിച്ചു എന്ന ബീഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. തൻ്റ ഫേസ്ബുക്ക്  പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

അറബിയുടെ ബാധ്യതകള്‍ ഏറ്റെടുത്ത വ്യവസായപ്രമുഖന് കുഴിക്കൂറ് ചമയം അടക്കം ഇതും ഏറ്റെടുക്കാം…എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

ദുബായില്‍ ഡാന്‍സ് ബാര്‍ ജീവനക്കാരിയായിരുന്ന ബിഹാര്‍ സ്വദേശിനിയാണ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരെ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നു പരാതിയില്‍ പറയുന്നു. ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും അന്ധേരിയിലെ ഒഷിവാര പൊലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ച നല്‍കിയ പരാതിയില്‍ യുവതി ആരോപിച്ചു.