സൗദിയില്‍ മദ്യം നിയമവിധേയമാക്കുന്നുവോ ?; വിശദീകരണവുമായി അധികൃതര്‍

single-img
18 June 2019

സൗദിയില്‍ മദ്യം നിയമവിധേയമാക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ തള്ളി അധികൃതര്‍. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വിവിധ മാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വന്നിട്ടുണ്ടായിരുന്നു. എന്നാല്‍ മദ്യം വില്‍ക്കുവാനോ ഉപയോഗിക്കുവാനോ അനുമതി നല്കാന്‍ പ്രത്യേകമായ ഒരു പദ്ധതിയുമില്ലെന്നും അല്ലാത്ത രീതിയിലുള്ള വാര്‍ത്തകളൊക്കെ അടിസ്ഥാന രഹിതമാണെന്നും അധികൃതര്‍ അറിയിച്ചു.

സൗദിയില്‍ പ്രായപൂര്‍ത്തിയായ ഉപഭോക്താക്കള്‍ക്ക് മദ്യം വിളമ്പാന്‍ ഹോട്ടലുകള്‍ക്ക് അനുമതി നല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. വേദികളില്‍ ലൈവ് സംഗീത പരിപാടികള്‍ക്ക് സൗദി വിനോദ അതോറിറ്റി അനുമതി നല്‍കിയതിന് പിന്നാലെ പ്രചരിച്ച ഈ വാര്‍ത്തകള്‍ അധികൃതര്‍ നിഷേധിച്ചിരുന്നു. തുടര്‍ന്നും കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു.
സൗദി പരിഷ്ക്കരണ പാതയിലേക്ക് പോകുമ്പോള്‍ അതിനെ മോശമാക്കുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളും വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ പരിഷ്ക്കാരങ്ങളൊക്കെ ഇസ്ലാമിക അധ്യാപനങ്ങള്‍ക്ക് അനുസൃതമായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.