അയോധ്യ ഭീകരാക്രമണക്കേസ്: നാല് പ്രതികള്‍ക്ക് ജീവപര്യന്തം

single-img
18 June 2019

2005ല്‍ അയോധ്യയില്‍ നടന്ന ഭീകരാക്രമണത്തിലെ കേസില്‍ നാല് പ്രതികളെ അലഹാബാദ് സ്പെഷ്യല്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസില്‍ ഉള്‍പ്പെട്ട അഞ്ചാം പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചു. അയോധ്യ ആക്രമണത്തില്‍ അഞ്ച് ലഷ്കര്‍ ഇ ത്വയ്ബ ഭീകരവാദികളടക്കം ഏഴുപേര്‍ കൊല്ലപ്പെടുകയും മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Support Evartha to Save Independent journalism

സംഭവത്തില്‍ പോലീസ് ഇര്‍ഫാന്‍, ആഷിഖ് ഇഖ്ബാല്‍(ഫാറൂഖ്), ഷക്കീല്‍ അഹമ്മദ്, മുഹമ്മദ് നസീം, മുഹമ്മദ് അസീസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അക്രമം നടത്തിയവര്‍ക്ക് സഹായം ചെയ്തതിനും ഗൂഢാലോചനയില്‍ പങ്കെടുത്തുതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതില്‍ നിന്നും മുഹമ്മദ് അസീസിനെയാണ് വെറുതെവിട്ടത്. ആക്രമണം നടന്ന് 14 വര്‍ഷത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. ആയുധങ്ങളുമായി എത്തിയ ഭീകരര്‍ ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന പ്രദേശത്ത് കയറി ആക്രമണം നടത്തുകയായിരുന്നു.