ഖത്തറിന് ലോകകപ്പ് വേദി നല്‍കിയതില്‍ അഴിമതി: ഫിഫ മുന്‍ പ്രസിഡന്റ് അറസ്റ്റില്‍

single-img
18 June 2019

2022ല്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് ഖത്തറിന് അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ഫിഫ മുന്‍ പ്രസിഡന്റും മുന്‍ ഫ്രഞ്ച് താരവുമായ മിഷേല്‍ പ്ലാറ്റിനിയെ പാരീസില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഖത്തറിന് വേദി അനുവദിക്കുന്നത്തില്‍ മുന്‍പേതന്നെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 2018ലെ ലോകകപ്പ് റഷ്യയ്ക്ക് അനുവദിച്ച അതേ സമയത്ത് തന്നെയാണ് ഖത്തറിനും വേദി അനുവദിച്ച് കിട്ടിയത്.

Support Evartha to Save Independent journalism

തെരഞ്ഞെടുപ്പില്‍ ലോകകപ്പ് വേദിയ്ക്കായി ഖത്തറിന് അനുകൂലമായി വോട്ടു ചെയ്യുന്നതിന് മുന്‍പ് ഫുട്‌ബോള്‍ സംഘാടകനായ മുഹമ്മദ് ബിന്‍ ഹമ്മാമുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് പ്ലാറ്റിനി പറഞ്ഞിരുന്നു. ഈ വിവാദത്തില്‍ ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ 24 അംഗങ്ങളില്‍ 16 പേര്‍ ഇപ്പോഴും സസ്‌പെന്‍ഷനിലോ അന്വേഷണം നേരിടുകയോ ചെയ്യുന്നുണ്ട്. 2007 മുതല്‍ നാല് വര്‍ഷം മുന്‍പ് വരെ ഫിഫ പ്രസിഡന്റായിരുന്ന പ്ലാറ്റിനിയെ അഴിമതിക്കേസില്‍ ആറ് വര്‍ഷത്തേക്ക് വിലക്കിയെങ്കിലും പിന്നീടിത് നാലു വര്‍ഷമാക്കി ചുരുക്കുകയായിരുന്നു.