‘എമ്പുരാൻ’; ലൂസിഫറിന്റെ രണ്ടാം ഭാഗത്തില്‍ സ്ഥിരീകരണവുമായി പൃഥ്വിരാജും മോഹൻലാലും

single-img
18 June 2019

ഒടുവിലിതാ ആരാധകർ കാത്തിരുന്ന പ്രഖ്യാപനം എത്തിയിരിക്കുന്നു. മോഹന്‍ലാല്‍ നായകനായ ലൂസിഫർ രണ്ടാം ഭാഗത്തിന് സ്ഥിരീകരണവുമായി പൃഥ്വിരാജും മോഹൻലാലും കൊച്ചിയിൽ പത്രസമ്മേളനം നടത്തി. ലൂസിഫര്‍ വിജയത്തില്‍ മാധ്യമങ്ങൾക്കും പ്രേക്ഷകർക്കും നന്ദി പറഞ്ഞാണ് പൃഥ്വി തന്റെ വാക്കുകൾ തുടങ്ങിയത്. ആദ്യ ഭാഗത്തിന്റെ വലിയ വിജയം തന്നെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാൻ ധൈര്യം തന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു.

https://www.facebook.com/watch/?v=2530845010299865

‘എമ്പുരാൻ’ എന്നാണ് രണ്ടാം ഭാഗത്തിന്റെ ടൈറ്റിൽ . ‘അടുത്തവർഷം സിനിമയുടെ ചിത്രീകരണം തുടങ്ങും. പ്രദര്‍ശനത്തിന് എപ്പോള്‍ എത്തും എന്ന് ഇപ്പോൾ പറയാനാകില്ല. ആരോക്കെയാകും താരങ്ങള്‍ എന്നതിലും ധാരണയില്ല. ചിത്രീകരിക്കേണ്ട ലൊക്കേഷൻസ് തീരുമാനിച്ചു കഴിഞ്ഞു.’–പൃഥ്വിരാജ് പറഞ്ഞു.

ലൂസിഫര്‍ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പായി ഒന്നാം ഭാഗത്തിന്റെ അണിയറ ദൃശ്യങ്ങള്‍ നിര്‍മ്മാതാക്കള്‍ റിലീസ് ചെയ്തു . ആദ്യ ഭാഗത്തെ ക്ലൈമാക്‌സ് രംഗത്തിലെ റഫ്താറാ എന്ന ഗാനത്തിന്റെ ചിത്രീകരണ ഭാഗങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.