അമ്മയറിയാതെ പണമെടുത്തു, കാറ് വിറ്റു; കണ്ഠര് മോഹനര് അമ്മ ദേവകി അന്തർജനത്തിന് 30 ലക്ഷംരൂപ നൽകണമെന്ന് ഹെെക്കോടതി

single-img
18 June 2019

കണ്ഠര് മോഹനര് അമ്മ ദേവകി അന്തർജനത്തിന് 30 ലക്ഷംരൂപ 15 ദിവസത്തിനകം നൽകണമെന്ന്ഹൈക്കോടതി നിർദേശിച്ചു.  ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.

Support Evartha to Save Independent journalism

താനറിയാതെ തന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് മകൻ തുക മാറ്റിയെന്നും കാർ വിറ്റെന്നും കാണിച്ച് അന്തരിച്ച ശബരിമല തന്ത്രി മഹേശ്വരരുടെ ഭാര്യ ദേവകി അന്തർജനം നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഹെെക്കോടതി നിർദ്ദേശം.

ഹൈക്കോടതിയിലെ ബദൽ തർക്കപരിഹാരകേന്ദ്രത്തിൽ നടന്ന അനുരഞ്ജനത്തിലാണ് തീരുമാനമായത്. ഒത്തുതീർപ്പ് വിവരം ഉച്ചയ്ക്ക് ഹർജി പരിഗണിച്ചപ്പോൾ കക്ഷികൾ കോടതിയെ അറിയിച്ചു.

കോടതിനിർദേശപ്രകാരമാണ് തിങ്കളാഴ്ച രാവിലെ കക്ഷികളെ അനുരഞ്ജനത്തിന് അയച്ചത്. ഹർജിക്കാരിയുടെ പേരിലുള്ള കാർ വിറ്റെന്ന ആക്ഷേപം ഉചിതമായ വേദിയിൽ ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി.