ബിനോയി കോടിയേരിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുക്കുമെന്ന് കേരള പൊലീസ്

single-img
18 June 2019

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്കെതിരെ ബലാല്‍സംഗ പരാതി നല്‍കിയ ബീഹാര്‍ സ്വദേശിനിയായ യുവതിക്കെതിരെ കേസെടുക്കുമെന്ന് കേരള പൊലീസ്. യുവതി ഭീഷണിപ്പെടുത്തുന്നു എന്നുചൂണ്ടിക്കാട്ടി ബിനോയി നല്‍കിയ പരാതിയിലാണ് പൊലീസ് നിലപാട് അറിയിച്ചത്.

Support Evartha to Save Independent journalism

കഴിഞ്ഞ മേയിലാണ് ബിനോയി യുവതിക്കെതിരെ കണ്ണൂര്‍ റേഞ്ച് ഐജിക്ക് പരാതി നല്‍കിയത്. ഈ പരാതി തുടരന്വേഷണത്തിനായി കണ്ണൂര്‍ എസ്പിക്ക് കൈമാറിയിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏപ്രിലില്‍ അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് യുവതി കത്ത് അയച്ചിരുന്നു എന്നാണ് ബിനോയി പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.

ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ്, ബിനോയി വിവാഹവാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തതായി ചൂണ്ടിക്കാണിച്ച് യുവതി മുംബൈ പൊലീസില്‍ പരാതി നല്‍കിയത്.