പരാതിക്കാരിയെ പരിചയമുണ്ട്; പരാതി ബ്ലാക്ക് മെയിലിംഗ്: ബിനോയി കോടിയേരി

single-img
18 June 2019

തനിക്കെതിരെയുള്ള ബലാത്സംഗ കേസ് നിയമപരമായി കെട്ടിച്ചമച്ചതാണെന്നും അതിനെ നിയമപരമായി നേരിടുമെന്നും ബിനോയി കോടിയേരി. മുംബൈയിലെ എഫ്‌ഐആര്‍ ബ്ലാക്ക് മെയിലിങാണ്. പരാതിക്കാരിയെ പരിചയമുണ്ട്. എന്നാല്‍ പരാതിയില്‍ പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Support Evartha to Save Independent journalism

നാലുമാസം മുമ്പ് യുവതി തനിക്കെതിരെ മറ്റൊരു പരാതി നല്‍കിയിരുന്നു. യുവതിക്കെതിരെ താനും മുംബൈ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പുതിയ കേസും നിയമപരമായി നേരിടുമെന്ന് ബിനോയി കോടിയേരി പറഞ്ഞു.  മനോരമ ന്യൂസിനോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

ദുബായില്‍ ഡാന്‍സ് ബാര്‍ ജീവനക്കാരിയായിരുന്ന ബിഹാര്‍ സ്വദേശിനിയാണ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരെ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നു പരാതിയില്‍ പറയുന്നു. ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും അന്ധേരിയിലെ ഒഷിവാര പൊലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ച നല്‍കിയ പരാതിയില്‍ യുവതി ആരോപിച്ചു.