നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഹാക്കറുടെ ഭീഷണി; തുണിയുരിഞ്ഞ് ട്വിറ്ററിലിട്ട് നടിയുടെ പ്രതികാരം

single-img
18 June 2019

മിഡ്‌നെറ്റ് സണ്‍, ദി ബേബിസിറ്റര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് ബെല്ലാ തോണ്‍. എന്നാല്‍ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഹാക്കറിന് ചുട്ടമറുപടി നല്‍കിയാണ് ബെല്ല തോണ്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.

തന്റെ നഗ്‌ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും എന്ന് ഒരു ഹാക്കര്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് തന്റെ ചില ചിത്രങ്ങള്‍ ബെല്ല തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ക്കൊപ്പം ആണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ‘എന്റെ മേല്‍ നിങ്ങള്‍ക്ക് അധികാരം ഉണ്ടെന്ന് തോന്നുന്നെങ്കില്‍, അതിനെപ്പറ്റി ഞാന്‍ എന്റെ അടുത്ത പുസ്തകത്തില്‍ എഴുതാന്‍ പോവുകയാണ്’. ബെല്ല കുറിച്ചു.

‘കഴിഞ്ഞ 24 മണിക്കൂറായി എന്റെ തന്നെ നഗ്‌നതയുമായി എന്നെ ഭീഷണിപ്പെടുത്തുകയാണ്. ഒരു പ്രത്യേക വ്യക്തി മാത്രം കാണണം എന്ന് ഞാന്‍ ആഗ്രഹിച്ചത് ആരോ എന്നില്‍ നിന്നും കവര്‍ന്നെടുത്തത് പോലെ. കുറേ നാളായി എന്നെ മുതലെടുക്കാന്‍ ഞാന്‍ ഒരാളെ അനുവദിച്ചു വന്നു. ഇനി വയ്യ. ഇതിവിടെ ഇടുന്നതെന്തെന്നാല്‍, നിങ്ങളില്‍ നിന്നും എന്റേതായി ഒന്ന് കൂടി എടുക്കാന്‍ അനുവദിക്കില്ല എന്ന് ഞാന്‍ തീരുമാനിച്ചത് കൊണ്ടാണ്. എന്റെ ഊര്‍ജം തിരികെ ലഭിച്ചു എന്ന സമാധാനത്തില്‍ എനിക്കിന്ന് രാത്രി ഉറങ്ങാം. നിങ്ങള്‍ക്ക് എന്റെ ജീവിതത്തെ ഒരിക്കലും നിയന്ത്രിക്കാന്‍ ആവില്ല,’ ബെല്ലയുടെ പോസ്റ്റ് ഇങ്ങനെ.

ബെല്ലയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ സംഭവ വികാസങ്ങള്‍ നടക്കുന്നത്. വംശീയാധിക്ഷേപം, ഹിറ്റ്‌ലറിനെ ‘ജീനിയസ്’ എന്ന് പറഞ്ഞുള്ള ട്വീറ്റുകള്‍, പോണ്‍ ചിത്രങ്ങള്‍, ബെല്ലയുടെ മറ്റു സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എന്നിവയൊക്കെ പോസ്റ്റ് ചെയ്യപ്പെട്ടു. പിന്നീടത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ജെനിഫര്‍ ലോറന്‍സ്, ഓബ്രി പ്ലാസ തുടങ്ങിയ നടിമാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മുന്‍പ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു