ദേശീയപാതകളില്‍ ഇനിമുതല്‍ വാഹനങ്ങളുടെ ചാര്‍ജ് കൂടും; കേന്ദ്രസര്‍ക്കാര്‍ പുതിയ ടോള്‍ നയം നടപ്പാക്കാന്‍ ഒരുങ്ങുന്നു

single-img
17 June 2019

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ടോള്‍ നയം ഉടന്‍ വരുന്നു. ഇതനുസരിച്ച് ഇനിമുതല്‍ ദേശീയപാതകളിലെ വാഹനങ്ങളുടെ ചാര്‍ജ് കൂടും. ദേശീയ പാതയിലൂടെയുള്ള വാഹനങ്ങളുടെ തരംതിരിക്കല്‍ പുനര്‍ നിര്‍ണയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നയം തയ്യാറാക്കുന്നതായാണ് വിവരം.

Support Evartha to Save Independent journalism

ഇക്കാര്യത്തില്‍ തുടര്‍ നടപടിക്കായി ദേശീയപാതാ അതോറിറ്റിയുമായി ചേര്‍ന്ന് കരടുനയം തയ്യാറാക്കാന്‍ ഗതാഗത മന്ത്രാലയം കണ്‍സള്‍ട്ടന്‍സി കമ്പനിയായ ബോസ്റ്റണ്‍ ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
യാത്രയ്ക്കായുള്ള വാഹനങ്ങളുടെ ടോള്‍ നിരക്ക് ഉയര്‍ത്തിയും ചരക്ക് വണ്ടികളുടെ കുറച്ചും ഏകീകരണം ആവശ്യമാണെന്നാണ് ബോസ്റ്റണ്‍ കണ്‍സള്‍ട്ടന്‍സി നിര്‍ദ്ദേശിച്ചിരിക്കുന്നത്. സമിതിയുടെ കരടുനയം വിജ്ഞാപനം ചെയ്യാന്‍ കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗാഡ്കരി മന്ത്രിസഭയുടെ അനുമതി തേടിയതായും റിപ്പോര്‍ട്ടുണ്ട്.