പുൽവാമയിൽ വീണ്ടും ഭീകരാക്രമണം ; സൈനിക വാഹനം തകർന്നു; 8 പേർക്ക് പരിക്ക്

single-img
17 June 2019

ഇടവേളയ്ക്ക് ശേഷം ജമ്മുകാശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. ഭീകരർ സൈനിക വ്യൂഹത്തിന് നേരെ ഐഇഡി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇന്ത്യൻ സൈനിക വിഭാഗമായ 44 രാഷ്ട്രീയ റൈഫിൾസിന്‍റെ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്.

ഇപ്പോഴും പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. സ്ഫോടനം നടത്തിയ ശേഷം വാഹനത്തിന് നേരെ ഭീകരവാദികൾ വെടിയുതിര്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്ത്യക്ക് അമേരിക്കയും പാകിസ്‌താനും മുന്നറിയിപ്പ് നല്‍കിയത്.