സച്ചിനെ അനുസ്മരിപ്പിച്ച് രോഹിതിന്റെ ആ സിക്‌സ്: വീഡിയോ

single-img
17 June 2019

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഒരിക്കല്‍ കൂടി പാക്കിസ്ഥാനെ കീഴടക്കി വിജയമാഘോഷിച്ചപ്പോള്‍ കളിയിലെ കേമനായത് ഇന്ത്യയുടെ ഒരേയൊരു ഹിറ്റ്മാന്‍ രോഹിത് ശര്‍മയായിരുന്നു. എന്നാല്‍ മത്സരത്തിനിടെ രോഹിത് ശര്‍മയുടെ ഒരു സിക്‌സര്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നതായിരുന്നു.

2003 ലോകകപ്പില്‍ പാക്ക് ബോളര്‍ ശുഐബ് അക്തറിനെതിരെ സച്ചിന്‍ നേടിയ സിക്‌സറിനു സമാനമായിരുന്നു അത്. 27–ാം ഓവറില്‍ ഹസന്‍ അലിയുടെ രണ്ടാം പന്താണ് രോഹിത് ബാക്ക്‌വേഡ് പോയിന്റിലൂടെ അതിര്‍ത്തി കടത്തിയത്. സച്ചിന്‍ അന്ന് 98 റണ്‍സിന് അക്തറിന്റെ പന്തില്‍ തന്നെ പുറത്തായി. രോഹിത് സെഞ്ചുറിയടിച്ചതിനു ശേഷം ഹസന്‍ അലിയുടെ പന്തിലും!.