പി എം മനോജ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി

single-img
17 June 2019

ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ടി വേലായുധന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ഈ സ്ഥാനത്തേക്ക് പി എം മനോജിനെ മുഖ്യമന്ത്രിതന്നെയാണ് നിര്‍ദേശിച്ചതെന്നാണ് സൂചന.

ഉത്തരവ് അടുത്തദിവസം പുറത്തിറങ്ങും. ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് പി എം മനോജിനെ ദേശാഭിമാനിയില്‍ നിന്നും മാറ്റിയതെന്ന് പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു.