അംഗബലത്തെക്കുറിച്ച് ആശങ്ക വേണ്ട; പാർലമെൻ്റിൽ സജീവമാകൂ: പ്രതിപക്ഷത്തോട് മോദി

single-img
17 June 2019

ജനാധിപത്യത്തില്‍ സജീവമായ പ്രതിപക്ഷം പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റിലെ അംഗബലത്തെക്കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സഭാ നടപടികളില്‍ സജീവമായി ഇടപെടുകയാണ് അവര്‍ ചെയ്യേണ്ടതെന്ന്, ലോക്‌സഭാ സമ്മേളനം തുടങ്ങുന്നതിനു മുമ്പായി പ്രധാനമന്ത്രി മാധ്യമങ്ങളോടു വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. അംഗസംഖ്യ എത്രയുണ്ട് എന്നതിനെപ്പറ്റി പ്രതിപക്ഷം ആശങ്കാകുലരാകേണ്ടതില്ല. പാര്‍ലമെന്റ് നടപടികളില്‍ അവര്‍ ക്രിയാത്മകമായി ഇടപെടുകയാണ് വേണ്ടത് – മോദി പറഞ്ഞു.

പക്ഷം, പ്രതിപക്ഷം എന്ന നിലയിലല്ല പാര്‍മെന്റില്‍ വിഷയങ്ങളെ സമീപിക്കേണ്ടത്. രാജ്യത്തിന്റെ വിശാല താത്പര്യമാവണം അവിടെ പ്രതിഫലിക്കേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പുതിയ സ്വപ്‌നങ്ങളും പ്രതീക്ഷകളും പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തിനൊപ്പം തുടങ്ങുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം വനിതകള്‍ പാര്‍ലമെന്റ് അംഗങ്ങളാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.