സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി യോഗദിനത്തില്‍ ഐക്യ രാഷ്‌ട്ര സഭയിൽ സംസാരിക്കും

single-img
17 June 2019

Donate to evartha to support Independent journalism

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി 21 ന് നടക്കുന്ന 5മത് അന്തര്‍ദ്ദേശീയ യോഗദിനത്തില്‍ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തു സംസാരിക്കും. ഇതോടനുബന്ധിച്ച് സ്വാമിജിയെ ഭവിശ്വശാന്തിപത്മംഭ ഗ്ലോബെല്‍ അവാര്‍ഡ് നല്‍കി ആദരിക്കും.

തലേദിവസം ന്യൂയോര്‍ക്ക് സിറ്റിയിലുള്ള ഐക്യരാഷ്ട്ര സഭയുടെ ചര്‍ച്ച് സെന്ററില്‍ നടക്കുന്ന 26മത് ലോക യോഗ ഫെസ്റ്റിവലില്‍ വച്ചാണ് അവാര്‍ഡ് നല്‍കുക. വേള്‍ഡ് യോഗ കമ്മ്യൂണിറ്റിയാണ് യോഗഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുത്. വിശ്വശാന്തിയുടെയും, സാമാധാനത്തിന്റെയും സംസ്‌കാരത്തിലധിഷ്ഠിതമായി മത സൗഹാര്‍ദ്ദത ലോകസമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിന് സ്വാമിജി നല്‍കുന്ന സമഗ്ര സംഭാവനകള്‍ക്കാണ് ഈ ആദരം.

ഐക്യരാഷ്ട്ര സഭയിലെ ഇന്‍ഡ്യന്‍ പെര്‍മനെന്റ് മിഷനും, യു.എന്‍ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റും, യു.എന്‍ ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റുമായി അഫിലിയേഷന്‍ ഉള്ള വേള്‍ഡ് യോഗ കമ്മ്യൂണിറ്റി എന്നീ സന്നദ്ധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് അന്തര്‍ദ്ദേശീയ യോഗദിനം സംഘടിപ്പിച്ചിരിക്കുന്നത് ഐക്യരാഷ്ട്ര സഭയുടെ വിവിധ ഡിപ്പാര്‍ട്‌മെന്റുകളും നിരവധി യൂ.എന്‍.അക്രഡിറ്റഡ് സംഘനടകളും പെര്‍മനെന്റ് മിഷനുകളും, ഗ്ലോബല്‍ എന്‍.ജി.ഒ.കളും ഫെസ്റ്റിവലില്‍ ഭാഗഭാകുന്നുണ്ട്.