വിവാഹ ജീവിതത്തിന്റെ പതിനൊന്ന്‌ വര്‍ഷങ്ങള്‍; നടി കനിഹ പറയുന്നു

single-img
17 June 2019

മോഡലിങ്ങില്‍ എത്തി അതുവഴി സിനിമാ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന താരമാണ് കനിഹ. വിവാഹശേഷവും കുടുംബ ജീവിതവും കരിയറും ഒരുപോലെ കൊണ്ട് പോവുന്ന നടി ഇപ്പോൾ തന്റെ പതിനൊന്നു വര്‍ഷത്തെ വിവാഹ ബന്ധത്തെക്കുറിച്ച്‌ പറയുകയാണ്‌. കഴിഞ്ഞ ദിവസം കനിഹ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച ഭര്‍ത്താവും ഒരുമിച്ചുള്ള ചിത്രം ആരാധകര്‍ ഏറ്റെടുത്തു.

തമിഴ് സിനിമയിലെ മുന്‍കാല നടന്‍ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാ കൃഷ്ണനാണ് കനിഹയുടെ ഭര്‍ത്താവ്. 2008 ജൂണ്‍ മാസം പതിനഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിൽ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി പ്രവര്‍ത്തിക്കുകയാണ് രാധാകൃഷ്ണന്‍. ഈ ദമ്പതികള്‍ക്ക് 2010ല്‍ ജനിച്ച സായി റിഷി എന്നൊരു മകനുമുണ്ട്.

കഴിഞ്ഞദിവസം തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് പതിനൊന്ന് വര്‍ഷമായെന്ന് സമൂഹമാധ്യമത്തില്‍ താരം കുറിക്കുന്നു. വളരെ മൂല്യമുള്ളതും തമാശയും കുസൃതിയൊക്കെ നിറഞ്ഞ ജീവിതമാണ് തങ്ങളുടേത്. തുടര്‍ന്നും ഇനിയും വര്‍ഷങ്ങളോളം ഇങ്ങനെ ജീവിക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നതായും നടി പറയുന്നു.