തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ അനുവദിക്കരുത്: വിഎസ് അച്യുതാനന്ദന്‍

single-img
17 June 2019

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ അനുവദിക്കരുതെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ . സംസ്ഥാനത്തിന്റെ തീരുമാനം മറികടന്ന് വിമാനത്താവളം അദാനിക്ക് കൈമാറിയാല്‍ സംസ്ഥാനം സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ആ നിലപാട് മാറ്റരുതെന്നും വി എസ് പറഞ്ഞു. വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരം ഇരുന്നൂറാം ദിവസത്തിലേക്ക് കടന്നതിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു വിഎസ് അച്യുതാനന്ദൻ.