ഭുവനേശ്വര്‍ കുമാറും പുറത്തേക്ക്; പകരം ഷമി

single-img
17 June 2019

Doante to evartha to support Independent journalism

പാക്കിസ്ഥാനെതിരായ ത്രസിപ്പിക്കുന്ന ജയത്തിന് പിന്നാലെ പരിക്കേറ്റ പേസ് ബൗളര്‍ ഭൂവനേശ്വര്‍ കുമാറിന് ലോകകപ്പിലെ അടുത്ത രണ്ടോ മൂന്നോ മത്സരങ്ങള്‍ നഷ്ടമാകും. ഇന്നലെ മത്സരത്തിനിടെ ഇടത് കാലിനേറ്റ പരിക്കാണ് ഭുവിയ്ക്കും ഇന്ത്യയ്ക്കും തിരിച്ചടിയായത്.

ഭുവനേശ്വര്‍ കുമാര്‍ മൂന്നാം ഓവര്‍ പൂര്‍ത്തിയാക്കാനാവാതെയാണ് ഗ്രൗണ്ടില്‍ നിന്നും മടങ്ങിയത്. ഭുവനേശ്വര്‍ കുമാറിന് പകരം ഷമിയെ ഇറക്കുമെന്ന് ക്യാപ്റ്റന്‍ കോഹ്‌ലി പറഞ്ഞു. ഇന്ത്യയ്ക്കിനി അഫ്ഗാനിസ്താനോടും വെസ്റ്റിന്‍ഡീസിനോടും ഇംഗ്ലണ്ടിനോടുമാണ് കളിയുള്ളത്. ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ് ഭൂവനേശ്വര്‍ കുമാറിനും മത്സരങ്ങള്‍ നഷ്ടമാവുന്നത്.