പാർലിമെന്റ് തിരഞ്ഞെടുപ്പ് ഫലം വിശകലം ചെയ്യാൻ ഹോസ്പിറ്റൽ ഏരിയ കെഎംസിസി ചർച്ച സദസ്സ് സംഘടിപ്പിച്ചു

single-img
17 June 2019

ജുബൈൽ: ഇന്ത്യയാകെ പ്രതീക്ഷയോടെ നേരിട്ട 2019 പാർലിമെന്റ് തിരഞ്ഞെടുപ്പ് പ്രവാസ ലോകത്തുള്ള ഇന്ത്യക്കാരും വളരെ അധികം ഉറ്റു നോക്കിയ തിരഞ്ഞെടുപ്പായിരുന്നു, തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സന്ദേശം എന്ന വിഷയത്തിൽ ജുബൈൽ കെഎംസിസി ഹോസ്പിറ്റൽ ഏരിയ കമ്മിറ്റി ജുബൈലിലെ സാമൂഹ്യ, രാഷ്ട്രീയ, മത സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് ചർച്ചാ സദസ്സ് സംഘടിപ്പിച്ചു.

കോൺഗ്രസ്‌ മുന്നോട്ട് വെക്കുന്ന സന്ദേശവും പ്രകടന പത്രികയും താഴെ തട്ടിൽ പൂർണ്ണമായി എത്തിക്കാൻ കഴിയാത്തതും, ബിജെപിയുടെ ഭരണ പരിചയം കൃത്യമായി ജനങ്ങളിൽ ചർച്ചയാക്കാൻ കഴിയാത്തതും തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി എന്നും, ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാക്കി താഴെ തട്ടിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി സംഘടനാ സംവിധാനം കൂടുതൽ ശക്തമാക്കണം എന്നും ചർച്ചാ സദസ്സ് ഉൽഘടനം ചെയ്തു കൊണ്ട് കെഎംസിസി സൗദി നാഷണൽ കമ്മറ്റി സെക്രെട്ടറിയേറ്റ്‌ അംഗം സക്കീർ അഹമ്മദ് പറഞ്ഞു.

ഏരിയ ജനറൽ സെക്രട്ടറി ശിഹാബ് കൊടുവള്ളി സ്വാഗതം പറഞ്ഞ ചടങ്ങിൽ  പ്രസിഡന്റ് സലാം ആലപ്പുഴ അധ്യക്ഷത വഹിച്ചു.

ഒ.ഐ.സി.സി പ്രതിനിധികളായ അഡ്വ :ആന്റണി, നൂഹ് പാപ്പിനശ്ശേരി, ശിഹാബ് കായംകുളം എന്നിവരും, ജുബൈൽ കെഎംസിസി നേതാക്കളായ ഉസ്മാൻ ഒട്ടുമ്മൽ, സൈദലവി പരപ്പനങ്ങാടി, നിയാസ് വാണിയമ്പലം വെൽഫെയർ പാർട്ടി ഷഫീക് ഫോക്കസ് ജുബൈൽ, ബാപ്പു തേഞ്ഞിപ്പലം, ഫസൽ സാഫ്‌ക്ക ജുബൈൽ, സലാഹുദ്ധീൻ വിസ്‌ഡം, എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

കോൺഗ്രസിന്റെ നേതൃത്വത്തിൽ മതേതര സഖ്യ൦ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകം ആക്കണം എന്നും, കോൺഗ്രസിന് മാത്രമേ സംഘപരിവാറിനെ നേരിട്ട് ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ കഴിയൂ എന്നും ചർച്ചയിൽ പങ്കെടുത്തവർ വിലയിരുത്തി.

ബഷീർ ബാബു കൂളിമാട് ചർച്ചകൾക്ക് മറുപടി പ്രസംഗം നടത്തി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ബഷീർ താനൂർ, പോർട്ട്‌ ഏരിയ കമ്മിറ്റി പ്രസിഡന്റ്‌ റാഫി കൂട്ടായി,  ജനറൽ സെക്രട്ടറി ഇബ്രാഹിം കുട്ടി താനൂർ, സിറ്റി കമ്മിറ്റി സെക്രട്ടറി ഇല്യാസ് പെരിന്തൽമണ്ണ, ഹോസ്പിറ്റൽ ഏരിയ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ്‌ ബഷീർ വെട്ടുപാറ, മാലിക് എമർജിങ്, മുഫസിൽ തൃശ്ശൂർ, റഷീദ് കയ്പാക്കൽ, യാസർ സിപി, റഷീദ് പാഴൂർ, ഷഫീക് സഹദ് ബൂഫിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ശാമിൽ ആനികാട്ടിൽ നന്ദി പറഞ്ഞു.