അത്‌ ഒറിജിനൽ ആണെന്ന് കരുതിയ ജാഗ്രതക്കുറവ് സംഭവിക്കാൻ പാടില്ലാത്തത് ആയിരുന്നു; എക്സ് എംപി കാര്‍ വിവാദത്തില്‍ തെറ്റ് സമ്മതിച്ച് ഷാഫി പറമ്പില്‍

single-img
16 June 2019

വാഹനത്തിന്റെ മുന്നില്‍ എക്സ് എംപിഎന്ന ബോര്‍ഡ് സ്ഥാപിച്ച ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തെറ്റ് സമ്മതിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ രംഗത്ത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രം ഏറ്റെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതില്‍ ജാഗ്രതകുറവുണ്ടായെന്ന് സമ്മതിച്ച ഷാഫി പോസ്റ്റ് പിന്‍വലിക്കുന്നതായും അറിയിച്ചു.

Doante to evartha to support Independent journalism

താന്‍ ചെയ്ത പോസ്റ്റ്‌ കണ്ട്‌ തെറ്റിദ്ധാരണ ഉണ്ടായവരോടും വ്യക്തിപരമായ പ്രയാസം ഉണ്ടായവരോടും നിർവ്യാജമായ ഖേദം അറിയിക്കുന്നുവെന്നും വ്യക്തമാക്കിയ ഷാഫി തെറ്റിദ്ധരിക്കപ്പെട്ടയാളുടെ നമ്പറിൽ വിളിച്ച് ഖേദം രേഖപ്പെടുത്തിയെന്നും ഫേസ്ബുക്കിലൂടെ വിശദീകരിച്ചു.

തിരുവനന്തപുരം രജിസ്ട്രേഷൻ ഇന്നോവ കാറിലെ Ex MP ബോർഡുമായി ബന്ധപ്പെട്ട പോസ്റ്റ്‌ പിൻവലിക്കുന്നു.അത്‌ വ്യാജമായിരുന്നു എന്ന്…

Posted by Shafi Parambil on Sunday, June 16, 2019