സമ്പത്തിന്റെ വാഹനത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ വ്യാജമെന്ന് കോൺഗ്രസ് എംഎൽഎ ശബരിനാഥൻ

single-img
16 June 2019

ആറ്റിങ്ങൽ എംപിയായിരുന്ന സമ്പത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് കോൺഗ്രസ് എംഎൽഎ ശബരിനാഥൻ. അത് കണ്ടപ്പോഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നിയിരുന്നുവെന്നും ശബരിനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

“എക്സ്. എംപി” എന്ന ബോർഡ് വെച്ച സമ്പത്തിന്റെ ഇന്നോവ കാർ എയർപോർട്ടിനുമുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. എന്നാൽ ഈ ഫോട്ടോ വ്യാജമാണെന്നും അല്ലെന്നും തർക്കങ്ങൾ തുടരുന്നതിനിടയിലാന് ശബരിനാഥന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

“ഞാനടക്കമുള്ള രാഷ്ട്രീയപ്രവർത്തകർ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്ക് നിരന്തരം ഇരയാകാറുണ്ട്, അതിന്റെ വിഷമം ഉള്ളിലൊതുക്കി പോവുകയാണ് പലപ്പോഴും ചെയ്യുന്നത്.നമുക്ക് വിഷയങ്ങൾ പൊളിറ്റിക്കലായി ചർച്ച ചെയ്യാം, അതിൽ തെറ്റില്ല. പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാർക്കും ഭൂഷണമല്ല.”

ശബരിനാഥൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Responsible driving എന്നതുപോലെ Responsible social media എന്നൊരു ക്യാമ്പയിൻ തുടങ്ങുന്നത് നല്ലതായിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ശബരിനാഥൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കോൺഗ്രസ് എംഎൽഎമാരായ വിടി ബൽറാമും ഷാഫി പറമ്പിലും അടക്കം നിരവധിപേർ സമ്പത്തിനെ പരിഹസിച്ചുകൊണ്ട് ഈ ചിത്രം ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരുന്നു.

ആറ്റിങ്ങൽ എംപിയായിരുന്ന ശ്രീ സമ്പത്തിന്റെ വാഹനത്തിന്റെ ഒരു ഫോട്ടോ രാവിലെ മുതൽ പ്രചരിക്കുകയാണ്. അത് കണ്ടപ്പോഴേ…

Posted by Sabarinadhan K S on Sunday, June 16, 2019